അനൂപ്‌,
നീ ഓര്‍ക്കുന്നോ നാം ആദ്യമായി കണ്ടുമുട്ടിയ ആ ദിനം ?
ദലയിലെ ഒരു കവിസമ്മേളനം.
ഇസ്തിരിവെച്ച കാവ്യശൈലിയുമായി
കേരളത്തില്‍നിന്നുമെത്തിയ ഒരാള്‍ മുഖ്യാതിഥി.
ഗിരിപ്രഭാഷണത്തിന് ശേഷം ചര്‍ച്ച.
ലഹരിയുടെ മറ(വി)യില്‍
കവിതാ ചര്‍ച്ചയുടെ വെള്ളപ്പൊക്കത്തില്‍ ഒലിച്ചുപോയ
കവി അയ്യപ്പന്‍ എവിടെ എന്ന് ഞാന്‍ ചോദിച്ചു.
ചുണ്ടുകോട്ടിയുള്ള ചിരിയായിരുന്നു കവിശ്രേഷ്ടന്ടെ ഉത്തരം.
പിന്നെ ചാട്ടുളിപോലെ ഒരു ചോദ്യം എന്‍ടെ നേര്‍ക്ക്‌-
"വയലാരിന്ടെയും (എന്ടെയും) കവിതാശകലങ്ങള്‍  ജനലക്ഷങ്ങള്‍
മനസിലിട്ട്‌ ഊന്ജാലാട്ടുമ്പോള്‍ നിങ്ങള്‍  പറഞ്ഞ
ഓ,  സോറി,  എന്താ പേര് പറഞ്ഞത്,  യാ,  എ.അയ്യപ്പന്‍-
അയാളുടെ ആരും മറക്കാത്ത ഒരു വരിയെങ്കിലും  നിങ്ങള്ക് ചൊല്ലാമോ  ?".
കൊത്തിമിനുക്കിയ പതിനായിരം കാവ്യ ബിംബങ്ങള്‍
(ശ്ലഥ ബിംബങ്ങള്‍ എന്ന് മറ്റു ചിലര്‍?)
 എന്‍ടെ മനസ്സില്‍ പൂത്തുലഞ്ഞു.

ചര്‍ച്ചക്കൊടുവില്‍ ആ കവിമാന്യന്ടെ ചെവിയ്ല്‍ ഞാന്‍ ഉച്ചത്തില്‍ ചൊല്ലി-
"നക്ഷത്രങ്ങളിലേക്കുള്ള യാത്രയില്‍
ഞാന്‍ സൂര്യനെ കീഴടക്കിയിട്ടുണ്ട്..."
* * *
അനൂപ്‌,
പിരിയാന്‍ നേരത്ത് എന്‍ടെ നേരെ നീട്ടിയ
ആ സൌഹൃദക്കയ്യ് നിന്ടെയായിരുന്നു,
പിന്നെ
നാം
വര്‍ഷങ്ങളായി
വീട്ടിലെത്താനുള്ള കാലിന്ടെ തരിപ്പുമായി
ഈ പ്രവാസതിന്ടെ മഞ്ഞുമലയില്‍
തീപ്പെട്ടികൊള്ളികള്‍ എറിഞ്ഞു കളിക്കുന്നു.

സസ്നേഹം
സുനില്‍ നാരായണന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ