അനിശ്ചിതമാണ് രാത്രി; സുനിശ്ചിതമാണോ സത്രം ?
2010 ഒക്ടോബര്‍ 21 വ്യാഴം -

എ അയ്യപ്പന്‍ ജീവന്‍ വെടിഞ്ഞു.മനസ്സില്‍ നനഞ്ഞ മണ്ണിടിഞ്ഞ ആ ദിനം.***
എന്‍ടെ തൊട്ടിലും
നിന്ടെ ശവപ്പെട്ടിയും
ഇതേ മരത്തിന്ടെതാണ്.
***
മൂര്‍ധാവില്‍ ഒരു ചുംബനം;
കൈവെള്ളയില്‍ ഒരിറ്റു കണ്ണുനീര്‍.
***
എ അയ്യപ്പന്‍
ഒരനിശ്ചിത സന്ധ്യയില്‍ ജീവന്‍ വെടിഞ്ഞു.
ആരാലും ശ്രദ്ധിക്കപ്പെടാതെ
തിരുവനന്തപുരത്തെ ഒരു തെരുവോരത്ത്
അനാഥ ശവമായി എന്‍ടെ അയ്യപ്പന്‍ കിടന്നു.
കുപ്പായതിന്ടെ കയ്മടക്കില്‍ നിന്നും
പിന്നീട് കണ്ടെടുത്ത ചുരുട്ടിക്കൂട്ടിയ
കടലാസുതുണ്ടില്‍ അവസാനത്തെ കവിതയിലെ
വാക്കുകള്‍ ചത്ത്‌ വിരങ്ങലിച്ചുനിന്നു.
വെളുത്ത ചുമരില്‍
ചതഞ്ഞരഞ്ഞ പൂമ്പാറ്റകളെ പോലെ...

**** ***
നിറങ്ങളുടെ മഴയില്‍ നനഞ്ഞൊലിക്കുന്ന ദിവസം
തെരുവിലെ ഇരുകാലി മൃഗങ്ങള്‍ക്ക്
ആഘോഷത്തിന്ടെ ആഹ്ലാദത്തിനു മാറ്റ് കൂട്ടുവാന്‍ 
ഒരു കോമാളിയെ വേണം .
നീ പോകരുത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ